Shashi Tharoor M.P about Rahul Gandhi's conviction
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ മോദി പരാമര്‍ശത്തിന്റെ പേരില്‍ അയോഗ്യനാക്കിയത് `അപ്രതീക്ഷിത പ്രതിപക്ഷ ഐക്യം' കൊണ്ടുവന്നെന്നും ഇത് കോണ്‍ഗ്രസിന് നേട്ടമാകുമെന്നും ശശി തരൂര്‍ എം.പി. അരവിന്ദ് കേജ്രിവാള്‍, മമതാ ബാനര്‍ജി, കെ.ചന്ദ്രശേഖര റാവു എന്നിവര്‍ കോണ്‍ഗ്രസുമായി ഒരു തരത്തിലും യോജിക്കാത്തവരായിരുന്നെന്നും എന്നാല്‍ അയോഗ്യതാ വിഷയത്തില്‍ അവര്‍ കോണ്‍ഗ്രസിനൊപ്പം നിന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഹുല്‍ ഗാന്ധിക്കെതിരായ നടപടിക്കുള്ള കാരണം അസംബന്ധമാണെന്നു ചൂണ്ടിക്കാട്ടിയ ശശി തരൂര്‍ സാമ്പത്തിക തട്ടിപ്പു നടത്തി സമ്പാദിച്ചതെല്ലാം വിദേശ രാജ്യങ്ങളിലേക്ക് കടത്തി അവിടെ ആഡംബരമായി ജീവിക്കുന്ന ലളിത് മോദിയും നീരവ് മോദിയും പിന്നാക്കക്കാരാണോയെന്നും ചോദിച്ചു. നരേന്ദ്ര മോദി, നീരവ് മോദി, ലളിത് മോദി എന്നീ മൂന്നു പേരെ മാത്രമാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചതെന്നും അദ്ദേഹം എടുത്തുകാട്ടി.
രാഹുല്‍ ഗാന്ധി പിന്നാക്കക്കാരെ അപമാനിച്ചുയെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. നേരത്തെ അയോഗ്യനാക്കപ്പെട്ട രാഹുല്‍ഗാന്ധി ലോകപ്രശസ്തി നേടിയെന്നും വിദേശ ചാനലുകളിലടക്കം രാഹുല്‍ ഗാന്ധിയാണ് താരമെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.
Keywords: Rahul Gandhi, Shashi Tharoor, Conviction, Congress
COMMENTS