SFI members Asianet news office attack
കൊച്ചി: കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് കൊച്ചി ഓഫീസിനുനേരെയുണ്ടായ എസ്.എഫ്.ഐ അതിക്രമത്തില്‍ ശക്തമായി അപലപിച്ച് നേതാക്കള്‍.
സര്‍ക്കാരിനും ഇടത് പക്ഷത്തിനുമെതിരെ വാര്‍ത്തകള്‍ വരുന്നതിലെ അസഹിഷ്ണുതയാണിതെന്നും പിണറായി സര്‍ക്കാരിന് തുടര്‍ഭരണം കിട്ടിയതിന്റെ ധാര്‍ഷ്ട്യമാണിങ്ങനെ പ്രകടിപ്പിക്കുന്നതെന്നും കേട്ടുകേള്‍വിപോലുമില്ലാത്ത ഏകാധിപത്യ ശൈലിയാണിതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.
ഇന്നലെ രാത്രി എഴരയോടെയാണ് എഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിന് നേരെ ആക്രമണം നടന്നത്. മുപ്പതോളം വരുന്ന എസ്എഫ്‌ഐ സംഘം സുരക്ഷാ ജീവനക്കാരെ തള്ളിമാറ്റി ഓഫീസിലെത്തി പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ബാനര്‍ കെട്ടുകയുമായിരുന്നു.
സ്ഥലം സന്ദര്‍ശിച്ച ഉമ തോമസ് എം.എല്‍.എ യഥാ രാജ തഥാ പ്രജ എന്ന് വിമര്‍ശനം ഉന്നയിച്ചു. പൊലീസിന്റെ ഭാഗത്ത് കടുത്ത വീഴ്ചയുണ്ടായെന്നും അവര്‍ പറഞ്ഞു.
മുഖ്യമന്ത്രി കുട്ടി കുരങ്ങുകളെക്കൊണ്ട് ചുടു ചോറ് വാരിക്കുകയാണെന്നും ലഹരിക്കെതിരെ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ സിപിഎം അസ്വസ്ഥരാകുന്നുയെന്നും ഷിബു ബേബി ജോണ്‍ ആരോപിച്ചു.
ദേശീയതലത്തിലും നേതാക്കള്‍ പ്രതിഷേധമറിയിച്ചു. ജനാധിപത്യത്തിന്റെ കറുത്തമുഖമാണ് എസ്എഫ്‌ഐ അതിക്രമമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വ്യക്തമാക്കി.
സംഭവത്തില്‍ കെ.യു.ഡബ്ല്യൂ.ജെയും പ്രസ് ക്ലബ് ഓഫ് ഇന്ത്യയും ശക്തമായി അപലപിച്ചു. ഇതില്‍ പ്രതിഷേധിച്ച് കെ.യു.ഡബ്ല്യൂ.ജെ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം സംഭവത്തെ പരോക്ഷമായി ന്യായീകരിച്ച് സി.പി.എം നേതാവ് ഇ.പി ജയരാജന്‍ രംഗത്തെത്തി. വാര്‍ത്തയെന്ന പേരില്‍ നടത്തുന്നത് വ്യക്തിഹത്യയാണെന്നും എന്നാല്‍ എസ്.എഫ്.ഐ പ്രതിഷേധത്തെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു ഇ.പി പറഞ്ഞത്.
Keywords: Asianet news office attack, SFI, Kochi
COMMENTS