Sabarimala shrine will be opened today at 5 pm for the ten-day festival. The festival will be flagged off between 9.45 am and 10.45 am on Monday
ശബരിമല: പത്തു ദിവസത്തെ ഉത്സവത്തിനായി ശബരിമല നട ഇന്നു വൈകിട്ട് അഞ്ചു മണിക്ക് തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മ്മികത്വത്തില്‍ തിങ്കളാഴ്ച രാവിലെ 9.45നും 10.45നും മദ്ധ്യേ ഉത്സവത്തിന് കൊടിയേറും.
28 മുതല്‍ ഏപ്രില്‍ നാലു വരെ എല്ലാ ദിവസവും ഉത്സവബലി, ശ്രീഭൂതബലി എന്നിവയും ഉണ്ടാകും. 31 മുതല്‍ ഏപ്രില്‍ നാലു വരെ രാത്രി ശ്രീഭൂതബലിക്കു ശേഷം വിളക്ക് ഏഴുന്നെള്ളിപ്പുമുണ്ടാകും.
ഏപ്രില്‍ നാലിന് രാത്രിയിലാണ് പള്ളിവേട്ട. ഉത്സവത്തിനു സമാപനം കുറിച്ച് ഏപ്രില്‍ അഞ്ചിന് 11.30ന് പമ്പയില്‍ ആറാട്ട് നടക്കും.
അന്ന് ഉച്ചകഴിഞ്ഞു മൂന്നു വരെ പമ്പയില്‍ ദര്‍ശനത്തിന് അവസരമുണ്ട്. 3.30ന് ഭഗവാന്‍ സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളും. ഘോഷയാത്ര പതിനെട്ടാംപടി കയറുന്നതോടെ, ഉത്സവത്തിനു സമാപനം കുറിച്ച് കൊടിയിറക്കും.
Summary: Sabarimala shrine will be opened today at 5 pm for the ten-day festival. The festival will be flagged off between 9.45 am and 10.45 am on Monday under the patronage of Tantri Kantararu Rajeevaru.
COMMENTS