Robbery in Vijay Yesudas's house
ചെന്നൈ: ഗായകനും നടനും ഗായകന്‍ യേശുദാസിന്റെ മകനുമായ വിജയ് യേശുദാസിന്റെ വീട്ടില്‍ മോഷണം. വിജയിന്റെ ചെന്നൈയിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
60 പവന്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി കുടുംബം പൊലീസില്‍ പരാതി നല്‍കി. വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായാണ് പരാതി.
നേരത്തെ ഇവരുടെ കുടുംബസുഹൃത്തും നടന്‍ രജനീകാന്തിന്റെ മകളുമായ ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലും സമാനമായ മോഷണം നടന്നിരുന്നു. അവരുടെ വീട്ടില്‍ നിന്നും 60 പവനോളം ആഭരണങ്ങള്‍ മോഷണം പോയെന്ന പരാതിയില്‍ ജോലിക്കാരി അറസ്റ്റിലായിരുന്നു.
Keywords: Vijay Yesudas, Robbery, Chennai
COMMENTS