Rahul Gandhi's Tweet against PM Narendra Modi
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും ചോദ്യശരങ്ങളുമായി രാഹുല്‍ ഗാന്ധി. മോദാനി ബന്ധം വെളിപ്പെട്ടതിന് ശേഷവും പൊതുജനങ്ങളുടെ റിട്ടയര്‍മെന്റ് പണം അദാനിയുടെ കമ്പനിയില്‍ നിക്ഷേപിക്കുന്നതെന്തിനെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു.
എല്‍.ഐ.സിയിലെയും എസ്.ബി.ഐയിലെയും ഇ.പി.എഫ്.ഒയിലെയും പണം ആരോപണം ഉയര്‍ന്നതിനുശേഷവും അദാനിയുടെ കമ്പനിയില്‍ നിക്ഷേപിക്കുന്നതെന്തിനെന്ന ചോദ്യമാണ് രാഹുല്‍ ചോദിക്കുന്നത്. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കും ബി.ജെപിക്കുമെതിരെ വീണ്ടും രംഗത്തെത്തിയത്.
`എല്‍.ഐ.സിയുടെ മൂലധനം, അദാനിക്ക്, എസ്.ബി.ഐയുടെ മൂലധനം അദാനിയിലേക്ക്, ഇ.പി.എഫ്.ഒയുടെ മൂലധനവും അദാനിക്ക്, `മോദാനി' വെളിപ്പെട്ടതിന് ശേഷവും പൊതുജനങ്ങളുടെ റിട്ടയര്‍മെന്റ് പണം എന്തിനാണ് അദാനിയുടെ കമ്പനികളില്‍ നിക്ഷേപിക്കുന്നത്? പ്രധാനമന്ത്രീ, അന്വേഷണമില്ല, ഉത്തരമില്ല! എന്തിനാണ് ഇത്ര ഭയം?' എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.
നേരത്തെ അയോഗ്യനാക്കിയതിനു പിന്നാലെ താന്‍ പൂര്‍വാധികം ശക്തിയോടെ ചോദ്യങ്ങള്‍ തുടരുമെന്ന് രാഹുല്‍ പറഞ്ഞിരുന്നു.
Keywords: Rahul Gandhi, Tweet, PM Narendra Modi, BJP
COMMENTS