ന്യൂഡല്‍ഹി: ഔദ്യോഗിക വസതി ഒഴിയാനുള്ള നിര്‍ദ്ദേശം പാലിക്കുമെന്ന് കത്ത് നല്‍കി രാഹുല്‍ ഗാന്ധി. നേരത്തെ അയോഗ്യനായതിനാല്‍ ലോക്‌സഭാംഗമായതു മുത...
ന്യൂഡല്‍ഹി: ഔദ്യോഗിക വസതി ഒഴിയാനുള്ള നിര്‍ദ്ദേശം പാലിക്കുമെന്ന് കത്ത് നല്‍കി രാഹുല്‍ ഗാന്ധി. നേരത്തെ അയോഗ്യനായതിനാല്‍ ലോക്‌സഭാംഗമായതു മുതല്‍ രാഹുല്‍ താമസിക്കുന്ന വീടൊഴിയണമെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഒരു മാസത്തിനകം രാഹുലിന്റെ 12 തുഗ്ലക്ക് ലെയിനിലെ വസതി ഒഴിയണമെന്നായിരുന്നു നിര്‍ദ്ദേശം.
എന്നാല്‍ അദ്ദേഹം ഒഴിയുന്നില്ല, അപ്പീല്‍ പോകുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാലിപ്പോള്‍ രാഹുലിന്റെ കത്തിലെ വിവരങ്ങളാണ് പുറത്തുവന്നത്.
`കഴിഞ്ഞ നാലു തവണയും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയില്‍ അവിടെ ചെലവഴിച്ച സന്തോഷകരമായ നിമിഷങ്ങള്‍ക്ക് തിരഞ്ഞെടുത്ത ജനങ്ങളോട് നന്ദി പറയുന്നെന്നും തന്റെ അവകാശങ്ങളുടെ കാര്യത്തില്‍ യാതൊരു മുന്‍വിധിയും ഇല്ലാതെ തന്നെ നിങ്ങള്‍ അയച്ച കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പാലിക്കു'മെന്നുമാണ് രാഹിലിന്റെ കത്തിലെ ഉള്ളടക്കം.
Keywords: Rahul Gandhi, Letter, House, Eviction
COMMENTS