opposition MPs strike in New delhi
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരായ ബി.ജെ.പി നീക്കത്തിനെതിരെ പ്രതിപക്ഷ എം.പിമാര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നിരോധനാജ്ഞ ലംഘിച്ചാണ് പ്രതിപക്ഷ എം.പിമാര്‍ പാര്‍ലമെന്റില്‍ നിന്ന് വിജയ് ചൗക്കിലേക്ക് മാര്‍ച്ച് നടത്തിയത്.
പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും എം.പിമാര്‍ വഴങ്ങാത്തതോടെ മാര്‍ച്ച് സംഘര്‍ഷഭരിതമാവുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെ ഒഴികെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജനാധിപത്യം അപകടത്തില്‍ എന്ന ബാനര്‍ ഉയര്‍ത്തി രാഹുല്‍ ഗാന്ധി വിഷയവും അദാനി വിഷയവും ഉന്നയിച്ചായിരുന്നു മാര്‍ച്ച്. കോണ്‍ഗ്രസിനൊപ്പം ആം ആദ്മി അടക്കമുള്ള പാര്‍ട്ടികളും പ്രതിഷേധത്തിന്‍ പങ്കെടുത്തു.
Keywords: opposition, MP, Strike, New Delhi
COMMENTS