Rahul Gandhi disqualified as member of loksabha
ന്യൂഡല്‍ഹി: വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കി. ഇതു സംബന്ധിച്ച് ലോക്‌സഭാ സെക്രട്ടറി ജനറല്‍ ഉത്പാല്‍ കുമാര്‍ സിങ് ഉത്തരവിറക്കി.
ഭരണഘടനയുടെ 101 (1), ജനപ്രാതിനിത്യ നിയമം എട്ടാം വകുപ്പ് എന്നീ വകുപ്പുകള്‍ പ്രകാരമാണ് നടപടി. കോടതി വിധി വന്ന വ്യാഴാഴ്ച മുതല്‍ അയോഗ്യത പ്രാബല്യത്തിലെന്നും ഉത്തരവില്‍ പറയുന്നു.
ഇതോടെ രാഹുല്‍ ഗാന്ധിക്ക് അടുത്ത ആറു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കുണ്ടാകും. മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ സൂറത്ത് കോടതി രാഹുലിന് രണ്ടു വര്‍ഷം ശിക്ഷ വിധിച്ചിരുന്നു.
കോടതി ഇതോടൊപ്പം അപ്പീല്‍ നല്‍കാനായി 30 ദിവസത്തേക്ക് ഉത്തരവ് മരവിപ്പിച്ച് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നെങ്കിലും മേല്‍ക്കോടതി ഇടപെടുന്നതിന് മുന്‍പായി ലോക്‌സഭാ സെക്രട്ടേറിയറ്റ് നടപടിയുണ്ടാകുകയായിരുന്നു.
Keywords: Rahul Gandhi, Disqualified, MP, Loksabha
COMMENTS