Sudden disqualification of convicted Mps and MLAs
ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടനടി അയോഗ്യരാക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. സാമൂഹിക പ്രവര്‍ത്തക അഭാ മുരളീധരനാണ് ഈ വിഷയമുന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ഇപ്രകാരം ജനപ്രതിനിധികളെ അയോഗ്യരാക്കുന്നത് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് അഭ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ അയോഗ്യനാക്കിയത് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. 2013 ലെ ജസ്റ്റീസ് ലില്ലി തോമസ് വിധിയില്‍ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളുടെ അംഗത്വം ഉടനടി റദ്ദാക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടുന്നു.
കൊലപാതകം, ബലാത്സംഗം തുടങ്ങിയ കേസുകളില്‍ മാത്രമേ ഇത്തരത്തില്‍ ഉടനടി നടപടികള്‍ ഉണ്ടാകാന്‍ പാടുള്ളൂയെന്നും കീഴ്‌ക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ ഇത്തരം നടപടി സ്വീകരിക്കുന്നത് ശരിയല്ലെന്നും ശിക്ഷിക്കപ്പെട്ടവര്‍ക്ക് നിരപരാധിത്വം തെളിയിക്കാനുള്ള അവസരം നല്‍കണണെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
Keywords: Supreme court, Disqualification, Sudden, Convicted Mps and MLAs
COMMENTS