A young man and a young woman who got stuck in the highmast light while paragliding on the Papanasham beach were brought down after two-hours
വര്‍ക്കല : പാപനാശം കടല്‍ത്തീരത്ത് പാരാ ഗ്ളൈഡിംഗിനിടെ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയ യുവാവിനെയും യുവതിയേയും രണ്ടു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ താഴെയിറക്കി.
പാരാ ഗ്ളൈഡിംഗ് ഇന്‍സ്ട്രക്ടറും കോയമ്പത്തൂര്‍ സ്വദേശിയായ യുവതിയുമാണ് ഹൈമാസ്റ്റ് ലൈറ്റിന്റെ പോസ്റ്റില്‍ കുടുങ്ങിയത്.
രണ്ടു മണിക്കൂറോളം കൂറ്റന്‍ പോസ്റ്റില്‍ അള്ളിപ്പിടിച്ചു കിടന്ന ഇരുവരും അഗ്നരക്ഷാ സേന വിരിച്ച വലയിലേക്കു വീഴുകയായിരുന്നു. ഇരുവരെയും പിന്നീട് ആശുപത്രിയിലേക്കു മാറ്റി.
കടല്‍ തീരത്തിനു സമീപത്തെ ക്ളിഫില്‍ നിന്നു കടലിലേക്കു പറന്നു പോവുകയാണ് ഇവിടെ ഗ്ളൈഡര്മാരുടെ രീതി. കടലില്‍ നിന്നു കരയിലേക്കു പറന്നാല്‍ നിറയെ കെട്ടിടങ്ങളും ഇലക്ട്രിക് പോസ്റ്റുമെല്ലാമുള്ള ഇവിടെ അപകട സാദ്ധ്യത ഏറെയാണ്. ഇതൊന്നും പരിഗണിക്കാതെയും വേണ്ടത്ര സുരക്ഷാ മുന്കരുതലില്ലാതെയുമാണ് ഇവിടെ വിദേശികളും നാട്ടുകാരും പാരാ ഗ്ളൈഡിംഗ് നടത്താറുള്ളത്.
Summary: A young man and a young woman who got stuck in the highmast light while paragliding on the Papanasham beach were brought down after a two-hour long effort. A para-gliding instructor and a woman from Coimbatore were trapped in the post of the high mast light.
COMMENTS