Opposition protest against speaker
തിരുവനന്തപുരം: ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ സംഘര്‍ഷം. തീപിടുത്തവുമായി ബന്ധപ്പെട്ട് ആദ്യമായി മുഖ്യമന്ത്രി മൗനം വെടിഞ്ഞ് പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് പ്രതിപക്ഷ എം.എല്‍.എമാരും വാച്ച് ആന്‍ഡ് വാര്‍ഡും തമ്മില്‍ സംഘര്‍ഷമുണ്ടായത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വാച്ച് ആന്‍ഡ് വാര്‍ഡ് പിടിച്ചുതള്ളിയെന്നാരോപിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. സ്പീക്കര്‍ക്കെതിരെ ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ച് അദ്ദേഹത്തെ ഓഫീസിലേക്ക് കയറാന്‍ അനുവദിക്കാതെയായിരുന്നു പ്രതിഷേധം.
സ്പീക്കര്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷം സ്പീക്കറെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തി പ്രവര്‍ത്തിപ്പിക്കുകയാണെന്ന് ആരോപിച്ചു.
Keywords: Opposition, Protest, Speaker, Niyamasabha
COMMENTS