Niyamasabha issue
തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം കടുക്കുന്ന സാഹചര്യത്തില്‍ തണുപ്പിക്കാനായി സര്‍ക്കാര്‍ ശ്രമം. നിയമസഭ തുടര്‍ച്ചയായി സ്തംഭിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് സമവായത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ഇതിനായി പ്രതിപക്ഷ നേതാവുമായി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഇതിനു മുന്നോടിയായി മന്ത്രി കെ.രാധാകൃഷ്ണന് പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തി. സഭാനടപടികളുമായി സഹകരിക്കണമെന്ന് അദ്ദേഹം പ്രതിപക്ഷ നേതാവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ സഹകരിക്കുന്നതിനോട് വിയോജിപ്പില്ലെന്നും അതേസമയം പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളില്‍ തീര്പ്പുണ്ടാക്കിയാലേ അതിനു സാധിക്കുകയുള്ളൂവെന്നും പ്രതിപക്ഷ നേതാവ് മന്ത്രിയെ അറിയിച്ചു.
ചട്ടം 50 പ്രതിപക്ഷത്തിന്റെ അവകാശമാണെന്നും അടിയന്തര പ്രമേയ നോട്ടീസ് തുടര്‍ച്ചയായി തള്ളുന്നത് ഒഴിവാക്കണം, സ്പീക്കറുടെ ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ച എം.എല്‍.എമാരെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകണം. പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരായ കേസ് പിന്‍വലിക്കണം തുടങ്ങിയ കാര്യങ്ങളാണ് പ്രതിപക്ഷ നേതാവ് മന്ത്രിയോട് ആവശ്യപ്പെട്ടത്. അതേ കാര്യങ്ങള്‍ തന്നെ മുഖ്യമന്ത്രിയോടും അദ്ദേഹം ആവശ്യപ്പെടുമെന്നാണ് സൂചന.
Keywords: Niyamasabha, V.D Satheesan, CM, Minister K.Radhakrishnan
COMMENTS