M.V Govindan's notice against Swapna Suresh
കൊച്ചി: സ്വപ്‌ന സുരേഷിന് വക്കീല്‍ നോട്ടീസ് അയച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങളില്‍ നിന്നും പിന്തിരിയാന്‍ വിജേഷ് പിള്ള വഴി 30 കോടി രൂപ എം.വി ഗോവിന്ദന്‍ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തിലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വപ്‌ന സുരേഷിന് ബാംഗ്ലൂരിലേക്കും വിജേഷ് പിള്ളയ്ക്ക് കണ്ണൂരിലെ അഡ്രസ്സിലുമാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. സ്വപ്‌ന സുരേഷ് സോഷ്യല്‍ മീഡിയ ലൈവിലെത്തിയാണ് എം.വി ഗോവിന്ദനും മുഖ്യമന്ത്രിക്കുമൊക്കെ എതിരായി ആരോപണം ഉന്നയിച്ചത്.
മുഖ്യമന്ത്രിക്കെതിരെ പറാതിരിക്കാനായി എം.വി ഗോവിന്ദന്‍ വിജേഷ് പിള്ള വഴി 30 കോടി വാഗ്ദാനം ചെയ്‌തെന്നും പിന്മാറിയില്ലെങ്കില്‍ കനത്ത വിലനല്‍കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമൊക്കെ സ്വപ്‌ന ആരോപിച്ചിരുന്നു.
വിജേഷ് പിള്ളയ്‌ക്കെതിരെ കര്‍ണ്ണാടക പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം എത്രയൊക്കെ സ്വപ്‌ന നാണം കെടുത്തിയിട്ടും മുഖ്യമന്ത്രി അവര്‍ക്കെതിരെ ഒരു വാക്കുപോലും പറയാത്തതെന്തുകൊണ്ടാണെന്നാണ് കേരളം ഉറ്റുനോക്കുന്നത്.
Keywords: M.V Govindan, Swapna Suresh, Notice, Bangalore
COMMENTS