Minister V.Sivankutty about school admission
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഒന്നാം ക്ലാസ് പ്രവേശനപ്രായം അഞ്ചു വയസ്സു തന്നെയായി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഈ വിവരമറിയിച്ചത്.
അതേസമയം എല്ലാ സംസ്ഥാനങ്ങളും ഒന്നാം ക്ലാസ് പ്രവേശന പ്രായം ആറു വയസ്സാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ കേരളത്തില്‍ നിലവിലുള്ള സ്ഥിതി തുടര്‍ന്നു പോകുമെന്നും പെട്ടെന്നൊരു തീരുമാനമെടുക്കാനാവില്ലെന്നും സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ തീരുമാനമെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.
Keywords: Minister V.Sivankutty, First standard, Admission
COMMENTS