Lung patient died at Kochi today
കൊച്ചി: വാഴക്കാലയില്‍ ശ്വാസകോശരോഗി ലോറന്‍സ് ജോസഫ് (70) മരിച്ചത് വിഷപ്പുക കാരണമെന്ന ആരോപണവുമായി ബന്ധുക്കള്‍. ലോറന്‍സിന് പുകയുടെ മണം കടുത്ത ശ്വാസതടസ്സമുണ്ടാക്കിയതായും കഴിഞ്ഞ ബുധനാഴ്ച രോഗം മൂച്ഛിച്ചതായും ബന്ധുക്കള്‍ പറഞ്ഞു.
രാത്രികാലങ്ങളില്‍ പ്ലാസ്റ്റിക്കിന്റെ രൂക്ഷഗന്ധമാണെന്നും ഇത് ശ്വസിച്ചതാണ് ഇപ്പോള്‍ നില വഷളാകാന്‍ കാരണമെന്നും ലോറന്‍സിന്റെ ഭാര്യ ലിസി വെളിപ്പെടുത്തി.
വീട്ടില്‍ വച്ച് മരിച്ച രോഗിയെ പിന്നീട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അതേസമയം ഈ വിഷയത്തില്‍ ആശുപത്രി അധികൃതരോ ജില്ലാ ഭരണകൂടമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Keywords: Kochi, Lung patient, Brahmapuram, Died
COMMENTS