Lok ayukta verdict
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം സംബന്ധിച്ചുള്ള ലോകായുക്തയുടെ ഭിന്നവിധി. തീരുമാനം മൂന്നംഗ ബെഞ്ചിനു വിട്ടു.
ജസ്റ്റീസ് സിറിയക് ജോസഫും ജസ്റ്റീസ് ഹാറൂണ്‍ ഉല്‍ റഷീദും അടങ്ങിയ ബെഞ്ചാണ് ഇപ്പോള്‍ വിധി പ്രഖാപിച്ചിരിക്കുന്നത്. ഒരാള്‍ അനുകൂലിച്ചും മറ്റെയാള്‍ പ്രതികൂലിച്ചുമാണ് വിധിയെഴുതിയത്. ഇതേതുടര്‍ന്നാണ് അന്തിമ വിധിക്ക് മൂന്നംഗ ബെഞ്ചിന് വിട്ടത്. ഇതേതുടര്‍ന്ന് ലോകായുക്തയും രണ്ട് ഉപലോകായുക്തയും ഉള്‍പ്പെട്ട ബെഞ്ച് ഇതില്‍ വിധി പറയും.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ അഴിമതിയായതിനാല്‍ നിലവില്‍ മുഖ്യമന്ത്രി മാത്രമാണ് മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തതെന്നതും നിര്‍ണ്ണായകമാണ്.
അതേസമയം ഈ വിഷയവുമായി ബന്ധപ്പെട്ട് കെ.ടി ജലീല്‍ ജാജിവയ്‌ക്കേണ്ടിവന്നതോടെ ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ച് സര്‍ക്കാര്‍ ബില്ല് പാസാക്കിയിരുന്നു.
എന്നാല്‍ ഈ ബില്ലില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പുവച്ചിട്ടില്ല. അതിനാല്‍ വിധി വന്നാല്‍ ഉടന്‍ നടപ്പാക്കേണ്ടിവരും. അതേസമയം ലോകായുക്തയുടെ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം പിന്നിട്ടിട്ടും ഇതുവരെ വിധി വരാത്തതിനെതിരെ ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Keywords: Lok ayukta verdict, CM, Governor


COMMENTS