Life mission case: UV Jose appeared before ED today
കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുന്‍ സി.ഇ.ഒ യു.വി ജോസിന് കുരുക്ക് മുറുകുന്നു. ഇന്നും യു.വി ജോസ് ചോദ്യം ചെയ്യലിനായി ഇ.ഡി ഓഫീസിലെത്തി. ഇന്നലെയും 9 മണിക്കൂറോളം അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
ലൈഫ് മിഷന്റെ കരാര്‍ സംബന്ധിച്ച് യു.വി ജോസിനും അറിവുണ്ടായിരുന്നെന്നും കോഴയുടെ പങ്ക് അയാളും കൈപ്പറ്റിയിട്ടുണ്ടെന്നുമുള്ള സന്തോഷ് ഈപ്പന്റെ മൊഴിയാണ് കുരുക്കായിരിക്കുന്നത്. ഇതുസംബന്ധിച്ച് വ്യക്തത വരുത്താനായി ഇന്ന് സന്തോഷ് ഈപ്പനെയും യു.വി ജോസിനെയും ഇ.ഡി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.
അതേസമയം നേരത്തെ അറസ്റ്റിലായ സന്തോഷ് ഈപ്പന്‍ വ്യാഴാഴ്ച വരെ കസ്റ്റഡിയില്‍ തുടരും. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പടെ 9 കോടി രൂപയുടെ കൈക്കൂലി നല്‍കിയിട്ടുണ്ടെന്നാണ് സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിരിക്കുന്നത്.
Keywords: Life mission case, UV Jose, ED, Santhosh Eapen
COMMENTS