life mission case
കൊച്ചി: കഴിഞ്ഞ ദിവസം ലൈഫ് മിഷന് അഴിമതി കേസില്‍ അറസ്റ്റിലായ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ ഇന്ന് കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കും.
എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ വടക്കാഞ്ചേരി പദ്ധതിയുടെ കരാറുകാരനായ സന്തോഷ് ഈപ്പനെ രാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഈ കേസിലെ രണ്ടാമത്തെ അറസ്റ്റാണിത്. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറെ അറസ്റ്റ് ചെയ്തിരുന്നു.
ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റില്‍ നിന്ന് ലഭിച്ച 20 കോടിയോളം രൂപയില്‍ നിന്ന് കോണ്‍സുല്‍ ജനറല്‍ അടക്കമുള്ള കോണ്‍സുലേറ്റ് ജീവനക്കാര്‍ക്ക് കോഴ നല്‍കിയതായാണ് കേസ്.
കേസുമായി ബന്ധപ്പെട്ട് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ രണ്ടാമത്തെ അറസ്റ്റ് നടന്നിരിക്കുന്നത്.
Keywords: life mission case, Santhosh Eapan, Arrest, UAE
COMMENTS