KSRTC issue: CITU strike today
തിരുവനന്തപുരം: ശമ്പളം ഗഡുക്കളായി വിതരണം ചെയ്യുന്നതിനെതിരെ ഇന്ന് സി.ഐ.ടി.യുവിന്റെ ഉപരോധ സമരം. ഇന്ന് രാവിലെ 10 മണി മുതല്‍ ചീഫ് ഓഫീസിന്റെ കവാടത്തിലാണ് ഉപരോധം. നേരത്തെ കെ.എസ്.ആര്‍.ടി.സിയില്‍ എല്ലാ മാസവും അഞ്ചാം തീയതിക്ക് മുന്‍പ് ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ ഫെബ്രുവരി മാസത്തിലെ ശമ്പളത്തിന്റെ പകുതിയാണ് അഞ്ചാം തീയതിക്ക് മുന്‍പായി നല്‍കിയത്. ഇപ്രകാരം ഗഡുക്കളായി ശമ്പളം നല്‍കുന്നതിനെതിരെ വിവിധ സംഘടനകളടക്കം പ്രതിഷേധമുയര്‍ത്തിയിരുന്നു.
എന്നാല്‍ അത് വകവയ്ക്കാതെ സര്‍ക്കാര്‍ സഹായമായി കിട്ടിയ 30 കോടിയില്‍ നിന്ന് പകുതി ശമ്പളം നല്‍കിയതിനെതിരെയാണ് ഇപ്പോള്‍ സി.ഐ.ടി.യു ഉപരോധ സമരം നടത്തുന്നത്. അതേസമയം സി.ഐ.ടി.യു യൂണിയനെ അനുനയിപ്പിക്കാനായി ഗതാഗതമന്ത്രി ഇന്നു രാവിലെ 11.30യ്ക്ക് നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്.
Keywords: KSRTC, Strike, CITU, Highcourt
COMMENTS