Kozhikode medical college rape case
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ പീഡിപ്പിച്ച പരാതിയില്‍ പ്രതി അറസ്റ്റില്‍. വടകര സ്വദേശിയായ അറ്റന്‍ഡര്‍ ശശീന്ദ്രനാണ് അറസ്റ്റിലായത്.
ഇയാളെ സസ്‌പെന്‍ഡ് ചെയ്തു. നേരത്തെ വിഷയത്തില്‍ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദ്ദേശിച്ചിരുന്നു.
ശനിയാഴ്ച രാവിലെ ശസ്ത്രക്രിയ കഴിഞ്ഞ് മയക്കം വിട്ടുമാറാത്ത യുവതിയെ സര്‍ജിക്കല്‍ ഐ.സി.യുവില്‍ ജീവനക്കാരന്‍ പീഡിപ്പിച്ചുയെന്നായിരുന്നു യുവതിയുടെ പരാതി. വിഷയത്തില്‍ പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു.
Keywords: Kozhikode medical college, Rape case, Attender, Arrest
COMMENTS