K.K Rema MLA files complaint against Sachi Dev MLA
തിരുവനന്തപുരം: നിയമസഭാ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നുവെന്ന് കാട്ടി സച്ചിന്‍ ദേവ് എം.എല്‍.എക്കെതിരെ പരാതി നല്‍കി കെ.കെ രമ എം.എല്‍.എ. സ്പീക്കര്‍ക്കും സൈബര്‍ സെല്ലിനുമാണ് കെ.കെ രമ പരാതി നല്‍കിയത്.
തനിക്കെതിരെ അവാസ്തവമായ കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുയെന്നും അപമാനിക്കുകയാണെന്നും കാട്ടി സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് രമ പരാതി നല്‍കിയിരിക്കുന്നത്.
തനിക്ക് എന്താണ് പറ്റിയതെന്ന് നേരിട്ട് അന്വേഷിക്കാതെയാണ് അപമാനിക്കുന്നതെന്നും വിവിധ സ്ഥലങ്ങളിലെ ഫോട്ടോകള്‍ കൂട്ടിച്ചേര്‍ത്ത് കള്ളം പ്രചരിപ്പിക്കുകയാണെന്നും അവര്‍ പരാതിപ്പെട്ടു. ഇത്തരം വ്യാജ പ്രചാരണത്തിനെതിരെ യു.ഡി.എഫും ശക്തമായി രംഗത്തെത്തി.
Keywords: KK REma, Sachin Dev, Complaint
COMMENTS