Kerala assembly today
തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ഈ മാസം 30 വരെയാണ് സഭാ സമ്മേളനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇന്ന് സഭ തുടങ്ങിയപ്പോള്‍ പ്രതിപക്ഷത്തെ അഞ്ച് എം.എല്‍.എമാര്‍ സഭയുടെ നടുത്തളത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സഭാ നടപടികള്‍ തടസ്സപ്പെടുകയാണെന്നും ശരിയായ രീതിയില്‍ സഭ നടക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും അതിനാല്‍ സത്യാഗ്രഹ സമരത്തിലേത്ത് പോകുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അറിയിച്ചു.
തുടര്‍ന്ന് അന്‍വര്‍ സാദത്ത്, ടി.ജെ വിനോദ്, കുറുക്കോളി മൊയ്തീന്‍, എ.കെ.എം അഷ്‌റഫ്, ഉമാ തോമസ് എന്നിവരാണ് നടുത്തളത്തില്‍ സത്യാഗ്രഹ സമരമിരുന്നത്.
ഇതേതുടര്‍ന്ന് ബില്ലുകളെല്ലാം ചര്‍ച്ചയില്ലാതെ പാസാക്കുകയും സഭാ സമ്മേളനം വെട്ടിച്ചുരുക്കാനുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കുകയുമായിരുന്നു.
Keywords: Assembly, Today, Opposition, Strike
COMMENTS