Kerala assembly session suspends today
തിരുവനന്തപുരം: നിയമസഭ ഇന്നും പ്രക്ഷുബ്ധം. കഴിഞ്ഞ ദിവസത്തെ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ കയ്യാങ്കളിയെ തുടര്‍ന്ന് സ്പീക്കര്‍ ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. യോഗത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ രൂക്ഷമായ വാക് പോരുണ്ടായി.
എല്ലാ വിഷയത്തിലും അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രിയും അടിയന്തര പ്രമേയ നോട്ടീസ് അനുവദിച്ചില്ലെങ്കില്‍ സഭ നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നിലപാട് എടുത്തതോടെ സഭ വീണ്ടും പ്രക്ഷുബ്ധമാകുകയായിരുന്നു.
പ്രതിപക്ഷ നേതാവ് വൈകാരികമായും പ്രകോപനപരവുമായി സംസാരിക്കുന്നതെന്ന് മുഖ്യമന്ത്രിയും ആരാണ് ബാലന്‍സ് തെറ്റി സംസാരിക്കുന്നത് എന്ന് വി ഡി സതീശനും തിരിച്ചടിച്ചു. എംഎല്‍എ മാത്യു കുഴല്‍ നാടന്‍ സംസാരിച്ചപ്പോള്‍ എത്ര തവണ മുഖ്യമന്ത്രി ഇടപെട്ടുയെന്നും വി.ഡി സതീശന്‍ ചോദിച്ചു.
യോഗത്തില്‍ ഒരു തരത്തിലും വിട്ടു വീഴചയ്ക്കില്ലെന്ന് ഭരണ പ്രതിപക്ഷം നിലപാടെടുത്തതോടെ നിയമസഭ സുഗമമായി മുന്നോട്ട് പോകില്ലെന്ന് ഉറപ്പായി. പ്രതിപക്ഷം വീണ്ടും പ്രതിഷേധിക്കുകയും സ്പീക്കര്‍ ചോദ്യോത്തരവേള സസ്‌പെന്‍ഡ് ചെയ്യുകയും നിയമസഭ ഇന്നത്തേക്ക് പിരിയുകയും ചെയ്തു.
Keywords: Niyamasabha, suspend, Session, Today, Speaker
COMMENTS