K.C Venugopal about case against Rahul Gandhi
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി ഗൂഢാലോചന നടത്തുന്നുയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. അഭിമന്യുവിനെ പത്മവ്യൂഹത്തില്‍ കുടുക്കിയതുപോലെ രാഹുലിനെ ജയിലിലാക്കാനും പാര്‍ലമെന്റ് അംഗത്വം റദ്ദാക്കാനുമുള്ള ഗൂഢാലോചനയാണ് ബി.ജെ.പി നടത്തുന്നതെന്ന് വേണുഗോപാല്‍ വ്യക്തമാക്കി.
രാഹുലിന്റെ ശബ്ദം പാര്‍ലമെന്റില്‍ ഉയരാതിരിക്കാനുള്ള ശ്രമമാണിതെന്നും മോദി ഭരണത്തിന്റെ തെറ്റ് ചൂണ്ടിക്കാട്ടുന്നവരെയെല്ലാം ഭീഷണിപ്പെടുത്തുന്നുയെന്നും ജനാധിപത്യത്തെ അതിന്റെ കറുത്ത അധ്യായത്തിലേക്ക് കൊണ്ടുപോകുകയാണെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. വിഷയം ചര്‍ച്ചചെയ്യാനായി കോണ്‍ഗ്രസ് ഇന്ന് വൈകിട്ട് ഡല്‍ഹിയില്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
Keywords: Rahul Gandhi, K.C Venugopal, MP, BJP
 

 
							     
							     
							     
							    
 
 
 
 
 
COMMENTS