Karnataka niyamasabha election date
ബംഗളൂരു: കര്‍ണ്ണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തീയതി പ്രഖ്യാപിച്ചത്. മേയ് 10 നാണ് തിരഞ്ഞെടുപ്പ്. മേയ് 13 നാണ് വോട്ടെണ്ണല്‍.
ഏപ്രില്‍ 13 നാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 20, പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 24. കര്‍ണ്ണാടകയില്‍ ത്രികോണ മത്സരമാണ് ഇത്തവണ നടക്കുന്നത്.
ബി.ജെ.പി, കോണ്‍ഗ്രസ്, ജെ.ഡി.എസ് പാര്‍ട്ടികള്‍ തമ്മിലുള്ള ത്രികോണ മത്സരമാണ് ഇവിടെ നടക്കാന്‍ പോകുന്നത്. 224 നിയമസഭാ മണ്ഡലങ്ങളുള്ള കര്‍ണ്ണാടകയില്‍ ഏകദേശം 5.21 കോടി വോട്ടര്‍മാരാണുള്ളത്.
അതേസമയം കര്‍ണ്ണാടകയിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടൊപ്പം വയനാട് തിരഞ്ഞെടുപ്പിനെക്കുറിച്ചും ഇന്ത്യ ഉറ്റു നോക്കുകയായിരുന്നു. എന്നാല്‍ ലക്ഷദ്വീപ് വിഷയം ഉള്‍ക്കൊണ്ട് വയനാട്ടില്‍ തിടുക്കത്തിലൊരു തീരുമാനത്തിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കടന്നില്ല.
രാഹുല്‍ ഗാന്ധിക്കെതിരായ കോടതി നടപടികള്‍ നിരീക്ഷിച്ച ശേഷം അപ്പീലിന്റെ ഒരു മാസത്തെ സമയത്തിനു ശേഷം മാത്രമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
COMMENTS