Karnataka MLA steps down as KSDL chairman
ബംഗളൂരു: ലോകായുക്തയുടെ റെയ്ഡിനു പിന്നാലെ കര്‍ണാടക സോപ്‌സ് ആന്റ് ഡിറ്റര്‍ജന്റ്‌സ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് ബി.ജെ.പി എം.എല്‍.എ മാഡല്‍ വിരുപാക്ഷപ്പ. ഇന്നു രാവിലെ എം.എല്‍.എയുടെ വീട്ടില്‍ നിന്ന് ആറു കോടി രൂപ ലോകായുക്ത പിടിച്ചെടുത്തിരുന്നു.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നിര്‍ദ്ദേശപ്രകാരമാണ് രാജി. ലോകായുക്ത ഉടന്‍ തന്നെ എം.എല്‍.എയെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കും.
കഴിഞ്ഞ ദിവസം 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എം.എല്‍.എയുടെ മകന്‍ പ്രശാന്ത് കിഷോറിനെ ലോകായുക്ത അറസ്റ്റ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഇന്ന് വീട്ടില്‍ റെയ്ഡ് നടന്നത്.
Keywords: MLA, Karnataka, Raid, BJP, Lokayukta
COMMENTS