High court about life mission case
കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസിലെ എല്ലാ രേഖകളും ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. കേസിലെ പ്രധാന പ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കറുടെ ജാമ്യ ഹര്‍ജി പരിഗണിച്ച ശേഷമാണ് കോടതി നിര്‍ദ്ദേശം. കേസിലെ എല്ലാ രേഖകളും പരിശോധിച്ച ശേഷം ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി അന്തിമ വാദം കേള്‍ക്കും.
ശിവശങ്കര്‍ കാന്‍സര്‍ ബാധിതനാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ മുന്‍പ് ശിവശങ്കര്‍ ഇതുപോലെ ജാമ്യം നേടിയ ശേഷം പിറ്റേ ദിവസം മുതല്‍ ജോലിയില്‍ പ്രവേശിച്ചുവെന്ന് കോടതി നിരീക്ഷിച്ചു.
ലൈഫ് മിഷന്‍ കേസില്‍ കൈക്കൂലിയായി കിട്ടിയപണം വിദേശത്തേക്ക് കടത്തിയതടക്കമുള്ള ഗുരുതരമായ ആരോപണങ്ങള്‍ ശിവശങ്കറിനെതിരായുണ്ടെന്നതും കോടതി നിരീക്ഷിച്ചു. അതേസമയം കേസിലെ അന്വേഷണ പുരോഗതികളും മറ്റ് തെളിവുകളുമെല്ലാം ഇ.ഡി മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറി.
Keywords: High court, Life mission case, M.Sivasankar
COMMENTS