High court about Brahmapuram fire
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ ഏഴാം ദിനവും അണയ്ക്കാനാവാതെ ഭരണകൂടം. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാണെങ്കിലും കൊച്ചി ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുകയാണ്. വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.
കേസ് ഇന്നും കോടതി പരിഗണിക്കും. ബ്രഹ്മപുരത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡ് വേണ്ടവിധത്തില്‍ പ്രവര്‍ത്തിച്ചില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജില്ലാ കളക്ടറോട് നേരിട്ട് ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു. നേരത്തെ രണ്ടു ദിവസംകൊണ്ട് തീ അണയ്ക്കാനാവുമെന്ന് കളക്ടര്‍ അറിയിച്ചിരുന്നു.
Keywords: High court, Brahmapuram fire, Collector
COMMENTS