Hibi Eden M.P about acid rain in Kochi
കൊച്ചി: ഇന്നലെ കൊച്ചിയില്‍ പെയ്ത വേനല്‍ മഴയില്‍ നുരയും പതയും നിറഞ്ഞ വെള്ളം പെയ്തിറങ്ങിയ സംഭവത്തില്‍ ദേശീയ ഏജന്‍സി പഠനം നടത്തണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡന്‍ എം.പി. ഇതുസംബന്ധിച്ച് പാര്‍ലമെന്റില്‍ ഹൈബി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.
സംഭവത്തില്‍ കൊച്ചിയിലെ ജനങ്ങള്‍ ഭീതിയിലാണെന്നും അതിനാല്‍ ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെള്ളത്തില്‍ ആസിഡ് കലര്‍ന്നിട്ടുള്ളതായി ചില സ്വകാര്യ വ്യക്തികള്‍ ലിറ്റ്മസ് ടെസ്റ്റ് നടത്തിയ വിവരം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണെന്നും അതിനാല്‍ ഔദ്യോഗികമായ ഒരു പഠന റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ സംഭവം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും അവിടുത്തെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഭൗതികവും സാമ്പത്തികവുമായ സഹായങ്ങള്‍ എത്രയും പെട്ടെന്ന് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: Hibi Eden, Kochi, Acid rain, Central government
COMMENTS