Hathras gang rape murder case
ന്യൂഡല്‍ഹി: ഹത്രാസ് കൂട്ട ബലാത്സംഗ കൊലപാതക കേസില്‍ മുഖ്യ പ്രതി സന്ദീപ് ഠാക്കൂര്‍ ഒഴികെ ബാക്കിയെല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. ഉത്തര്‍പ്രദേശിലെ എസ്.സി എസ്.ടി കോടതിയാണ് കേസില്‍ മുഖ്യ പ്രതി മാത്രമാണ് കുറ്റക്കാരനെന്ന് വിധിച്ചത്. കേസിലെ മറ്റ് മൂന്നു പ്രതികളെയും കോടതി വെറുതെ വിട്ടു.
2020 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജ്യത്തെ നടുക്കിയ ക്രൂരമായ കൂട്ട ബലാത്സംഗ കൊലപാതകമായിരുന്നു ഹത്രാസ് പെണ്‍കുട്ടിയുടേത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി രണ്ടാഴ്ചയോളം ഡല്‍ഹിയിലെ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞശേഷമാണ് മരണപ്പെട്ടത്. ആ കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.
മുഖ്യപ്രതി സന്ദീപ് ഠാക്കൂറിനെതിരെ നരഹത്യാക്കുറ്റം മാത്രമാണ് തെളിയിക്കപ്പെട്ടത്. കോടതി വെറുതെവിട്ട മറ്റ് മൂന്നുപേരും ഇയാളുടെ അടുത്ത സുഹൃത്തുക്കളുമാണ്.
അതേസമയം കോടതി വിധിയില്‍ തൃപ്തരല്ലെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും പെണ്‍കുട്ടിയുടെ കുടുംബം അറിയിച്ചു.
Keywords: Hathras, Gang rape murder, Court, UP
COMMENTS