Fire at Thrissur
തൃശൂര്‍ തൃശൂര്‍ പെരിങ്ങോവില്‍ ഈവന്റ് മാനേജ്‌മെന്റ് ഗോഡൗണില്‍ തീപിടുത്തം. അപകടത്തില്‍ ഗോഡൗണിലെ സാധനങ്ങള്‍ പൂര്‍ണമായും അഗ്നിക്കിരയായി. ഫയര്‍ഫോഴ്‌സിന്റെ പത്ത് യൂണിറ്റുകള്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ഇതിനിടെ കുന്നംകുളം ഫയര്‍ യൂണിറ്റിലെ ഫയര്‍മാന്‍ കുഴഞ്ഞുവീണു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീപിടുത്തത്തില്‍ സ്ഥലത്തുണ്ടായിരുന്ന നായ്ക്കള്‍ വെന്തു മരിച്ചു.
കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് തീയിട്ടത് അകത്തേക്ക് വ്യാപിക്കുകയായിരുന്നു. പ്രദേശത്തെ ഗതാഗതം സ്തംഭിക്കുകയും വലിയ തോതില്‍ പുക വ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
Keywords: Fire, Thrissur, Fire force

COMMENTS