Fake currency case at Alappuzha
ആലപ്പുഴ: കള്ളനോട്ട് കേസില്‍ നാലു പ്രതികള്‍ പിടിയില്‍. നേരത്തെ എടത്വ കൃഷി ഓഫീസര്‍ എം.ജിഷമോളെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ കേസിലെ മുഖ്യപ്രതി അജീഷും മറ്റുള്ളവരും അറസ്റ്റിലായെന്നാണ് സൂചന.
പാലക്കാട് വാളയാറില്‍ മറ്റൊരു കേസിലാണ് ഇയാളെ പിടികൂടിയത്. കള്ളക്കടത്ത് വസ്തുക്കള്‍ പൊട്ടിച്ച കേസിലായിരുന്നു പിടിച്ചത്. ഇയാളെ വിശദമായി ചോദ്യംചെയ്യുന്നതിനിടെയാണ് എടത്വ കേസിലും ഉള്‍പ്പെട്ടവരുടെ വിവരങ്ങള്‍ ലഭിച്ചത്.
മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം കേസില്‍ നേരത്തെ അറസ്റ്റിലായ ജിഷമോള്‍ തിരുവനന്തപുരത്ത് മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുകയാണ്.
500 രൂപയുടെ ഏഴ് കള്ളനോട്ടുകളാണ് ഇവര്‍ പരിചയക്കാരന് നല്‍കിയത്. ഇത് വ്യാജനോട്ടുകളാണെന്ന് അറിയാമായിരുന്നെന്ന് സമ്മതിച്ച അവര്‍ പക്ഷേ ഉറവിടം വെളിപ്പെടുത്തിയിരുന്നില്ല.
Keywords: Fake currency, Alappuzha, Arrest
COMMENTS