collector Renu Raj transferred to Wayanad
എറണാകുളം: എറണാകുളം കളക്ടര്‍ രേണു രാജിന് സ്ഥലംമാറ്റം. വയനാട് കളക്ടറായാണ് സ്ഥലംമാറ്റം. പകരം ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എന്‍.എസ്.കെ ഉമേഷ് എറണാകുളം കളക്ടറാകും.
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തം വിവാദമായ സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ കളക്ടര്‍ ഹാജരാകാതിരുന്നതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ഇതോടൊപ്പം വയനാട് കളക്ടര്‍ എ.ഗീതയെ കോഴിക്കോട്ടും തൃശൂര്‍ കളക്ടര്‍ ഹരിത വി കുമാറിനെ ആലപ്പുഴയിലും ആലപ്പുഴ കളക്ടര്‍ വി.ആര്‍.കെ തേജയെ തൃശൂരിലേക്കും സ്ഥലംമാറ്റി.
Keywords: Ernakulam, Collector, Wayanad, Transfer
COMMENTS