E.P Jayarajan's family decision about resort
കണ്ണൂര്‍: കണ്ണൂരിലെ വൈദേകം റിസോര്‍ട്ടിലെ ഓഹരികള്‍ ഒഴിവാക്കാനൊരുങ്ങി സി.പി.എം നേതാവ് ഇ.പി ജയരാജന്റെ കുടുംബം. ഇ.പിയുടെ ഭാര്യ ഇന്ദിരയും മകന്‍ ജെയ്ണുമാണ് ഓഹരി വില്‍ക്കാനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച് ഇവര്‍ ഡയറക്ടര്‍ ബോര്‍ഡിനെ വിവരം അറിയിച്ചു.
9,199 ഓഹരിയാണ് ഇരുവര്‍ക്കുമായുള്ളത്. ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റേയും ജെയ്സണ് 10 ലക്ഷം രൂപയുടേയും ഓഹരി പങ്കാളിത്തം ഉണ്ട്. അടുത്തിടെ പാര്‍ട്ടിയിലടക്കം റിസോര്‍ട്ട് സംബന്ധിച്ച് വിവാദമുയരുകയും ആദായ നികുതി വകുപ്പ് പരിശോധന നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.
റിസോര്‍ട്ടിന്റെ സാമ്പത്തിക സ്രോതസ്സും പണമിടപാടുകളും സംബന്ധിച്ച് വ്യക്തത വരുത്താനാണ് ആദായനികുതി വകുപ്പിന്റെ ഉദ്ദേശ്യമെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് ഇ.പിയുടെ കുടുംബം ഓഹരി വില്‍ക്കാനൊരുങ്ങുന്നത്.
Keywords: E.P Jayarajan, Resort, Kannur, Share
COMMENTS