Doctors strike in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ പണിമുടക്കുന്നു. ഐ.എം.എയുടെ നേതൃത്വത്തില്‍ രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണിവരെയാണ് പണിമുടക്ക്.
കോഴിക്കോട് ഫാത്തിമ കോളേജില്‍ ഡോക്ടറെ ആക്രമിച്ച മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നാണ് പണിമുടക്കിന്റെ പ്രധാന ആവശ്യം. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഒപികള്‍ പ്രവര്‍ത്തിക്കില്ല. ലേബര്‍ റൂം, അത്യാഹിത വിഭാഗം, ബ്രഹ്മപുരത്തെ ക്ലിനിക്കുകള്‍ എന്നിവയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
Keywords: Doctors strike, Kerala, IMA
COMMENTS