Delhi excise policy - BRS leader K.Kavitha in ED office
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ ബി.ആര്.എസ് നേതാവും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ.കവിതയെ ഇ.ഡി ചോദ്യം ചെയ്യുന്നു. ഇന്നു രാവിലെ 11.30 യോടെയാണ് ഇ.ഡി കവിതയെ ചോദ്യംചെയ്തു തുടങ്ങിയത്.
കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിന് പിന്നാലെയാണ് കവിതയെ ചോദ്യം ചെയ്യാന്‍ ഇ.ഡി വിളിപ്പിച്ചത്. ഇതില്‍ പ്രതിഷേധവുമായി ബി.ആര്.എസ് പ്രവര്‍ത്തകര്‍ ഇ.ഡി ഓഫീസിന് മുന്നിലെത്തി. കവിതയെ ഇ.ഡി അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്.
ഇവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കമുണ്ടായാല്‍ കടുത്ത പ്രതിഷേധമുണ്ടാവുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു വ്യക്തമാക്കി. ബി.ആര് എസിനെ ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അതില്‍ ബി.ജെ.പി ഫലംകാണില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Delhi excise policy, BRS leader K.Kavitha, ED
COMMENTS