Cyber attack against V.D Satheesan
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ സോഷ്യല്‍ മീഡിയയിലടക്കം വ്യാജ പ്രചാരണം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ അസൂയാവഹമായ വിജയം കാഴ്ചവച്ച ഉമ തോമസിനെ പ്രതിപക്ഷ നേതാവ് മാലയിട്ടു സ്വീകരിക്കുന്ന ചിത്രമാണ് തല വെട്ടിമാറ്റി പ്രചരിപ്പിക്കുന്നത്.
സ്വര്‍ണ്ണക്കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ തലയാണ് ചിത്രത്തില്‍ പകരം വച്ചു പ്രചരിപ്പിക്കുന്നത്. `കൈവിടരുത് കട്ടയ്ക്ക് കൂടെയുണ്ടാവണം' എന്ന തലക്കെട്ടോടുകൂടിയാണ് വ്യാജപ്രചാരണം. വിഷയത്തില്‍ ഡി.ജി.പിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.
Keywords: V.D Satheesan, Cyber attack, Uma Thomas
COMMENTS