Criminal Case against Trump
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി. വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാനായി നീലചിത്ര നടിക്ക് പണം നല്‍കിയെന്ന കേസിലാണ് നടപടി. 2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തന്റെ വിവാഹേതരബന്ധം വെളിപ്പെടുത്താതിരിക്കാനായി നടി സ്റ്റോമി ഡാനിയേല്‍സിന് 1.30 ലക്ഷം ഡോളര്‍ ട്രംപ് നല്‍കിയെന്നാണ് കേസ്. നേരത്തെ ട്രംപിനെതിരെ സ്റ്റോമി ഡാനിയേല്‍സ് ലൈംഗികാരോപണവും ഉന്നയിച്ചിരുന്നു. ഇത് ഒത്തുതീര്‍പ്പാക്കാനാണ് പണം നല്‍കിയതെന്നായിരുന്നു ആരോപണം.
അതേസമയം ഇതെല്ലാം ട്രംപ് നിഷേധിക്കുകയും ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് നടിക്ക് പണം നല്‍കിയതെന്ന് വാദിക്കുകയുമായിരുന്നു. ഇതാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ക്രിമിനല്‍ കേസില്‍പ്പെടുന്നത്. ട്രംപിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.
Keywords: Trump, Criminal case, America
COMMENTS