Covid cases rise in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ദ്ധനയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇതേതുടര്‍ന്ന് ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍.
കോവിഡിന്റെ പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണെന്നും അതിനാല്‍ സ്വയം പ്രതിരോധം ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി. പ്രായമായവരും കുട്ടികളും ഗര്‍ഭിണികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും ആശുപത്രികളില്‍ എത്തുന്ന എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
Keywords: Covid, Rise, Minister Veena George, Masks
COMMENTS