Court rejected Sivasanker's bail plea
കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അന്വേഷണം പ്രാരംഭഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കൊച്ചിയിലെ പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളിയത്. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം.
അതേസമയം ഈ കേസില്‍ യൂണിടാക്കുമായി ബന്ധപ്പെട്ടുള്ള ഇടപാടില്‍ നാലര കോടിയുടെ കോഴ ഇടപാടാണ് നടന്നിരിക്കുന്നതെന്നും അതില്‍ ഒരു കോടി മാത്രമാണ് കണ്ടെത്താനായതെന്നും കേസില്‍ കൂടുതല്‍ അറസ്റ്റ് വേണ്ടിവരുമെന്നും ഇതുവരെ ശിവശങ്കര്‍ അന്വേഷണവുമായി വേണ്ടവിധത്തില്‍ സഹകരിച്ചിട്ടില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ഇതു പരിഗണിച്ച കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.
Keywords: M.Sivasankar, Court, Reject, Bail plea
COMMENTS