Alappuzha agricultural officer under arrest
ആലപ്പുഴ: കള്ളനോട്ട് കേസില്‍ ആലപ്പുഴയിലെ കൃഷി ഓഫീസര്‍ അറസ്റ്റില്‍. ആലപ്പുഴ ജില്ലയിലെ എടത്വയിലെ കൃഷി ഓഫീസറായ എം.ജിഷമോളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതേതുടര്‍ന്ന് ഇവരെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജിഷമോളില്‍ നിന്നും കിട്ടിയ അഞ്ഞൂറ് രൂപയുടെ ഏഴ് നോട്ടുകള്‍ ഒരാള്‍ കോണ്‍വെന്റ് സ്‌ക്വയറിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ കൊടുത്തപ്പോള്‍ ബാങ്ക് മാനേജര്‍ക്ക് തോന്നിയ സംശയമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.
ഇയാള്‍ കൊണ്ടുവന്ന നോട്ടുകള്‍ ജിഷമോളുടെ വീട്ടിലെ ജോലിക്കാരന്‍ കൊടുത്തതാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ജിഷയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ശേഷം പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Keywords: Agricultural officer, Arrest, Alappuzha, Suspension
COMMENTS