Counterfeit case: Jishamol is in mental hospital
ആലപ്പുഴ: കള്ളനോട്ട് കേസില്‍ അറസ്റ്റിലായ ആലപ്പുഴയിലെ കൃഷി ഓഫീസര്‍ ജിഷമോളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കേസില്‍ അറസ്റ്റിലായി മാവേലിക്കര ജയിലില്‍ പ്രവേശിപ്പിച്ചിരുന്ന ജിഷമോള്‍ അസ്വാഭാവികമായി പെരുമാറിയതിനെ തുടര്‍ന്നാണ് ഇവരെ പത്തു ദിവസത്തേക്ക് തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.
മൂന്നു വര്‍ഷമായി ഇവര്‍ മാനസിക പ്രശ്നങ്ങള്‍ക്ക് മരുന്നു കഴിക്കുന്നുണ്ടെന്നും ചികിത്സ വേണമെന്നും ഇവരുടെ അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു.
കള്ളനോട്ടുകേസുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നു പുറത്തുവന്നതോടെ ഇവരെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം ഇവരെ വിശദമായി ചോദ്യംചെയ്യും.
Keywords: Counterfeit case, Jishamol, Mental hospital, Thiruvananthapuram
COMMENTS