Congress MPs protest in black dress in Parliament
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ അയോഗ്യത, അദാനി വിഷയം തുടങ്ങിയവയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എം.പിമാര്‍ കറുത്ത വസ്ത്രവും മാസ്‌കും ധരിച്ച് പാര്‍ലമെന്റിലെത്തി.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഒരു മിനിറ്റുപോലും ചേരാതെ സഭ പിരിഞ്ഞു.
സ്പീക്കറുടെ മുന്നിലെത്തി പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച പ്രതിപക്ഷം ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തിയശേഷം വിജയ് ചൗക്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
കോണ്‍ഗ്രസിനൊപ്പം കേരള കോണ്‍ഗ്രസ് (എം), ആര്‍.എസ്.പി, സി.പി.ഐ, തൃണമൂല്‍ കോണ്‍ഗ്രസ്, തെലങ്കാന ഭാരത് രാഷ്ട്ര സമിതി, ശിവസേന (ഉദ്ധവ് താക്കറെ) വിഭാഗം എം.പിമാരും കറുപ്പണിഞ്ഞ് പ്രതിഷേധത്തില്‍ പങ്കെടുത്തു.
മാത്രമല്ല കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്തു.
Keywords: MPs, Black dress, Protest, Parliament
COMMENTS