CM Ravindran, Additional Private Secretary to Chief Minister Pinarayi Vijayan appeared before the Enforcement Directorate for questioning
സ്വന്തം ലേഖകന്‍
കൊച്ചി: ലൈഫ് മിഷന് കേസിലെ കോഴ ഇടപാടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ ്ഡിഷണല് പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന് മുന്നില്‍ ഹാജരായി.
കൊച്ചിയിലെ ഓഫീസിലാണ് ഇന്ന് രാവിലെ രവീന്ദ്രന് ഹാജരായത്. രാവിലെ പതിനൊന്നു മണിക്ക് ഹാജരാവാനായിരുന്നു നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍, ഒന്‍പതരയ്ക്കു തന്നെ രവീന്ദ്രന് ഇ ഡി ഓഫീസിലെത്തുകയായിരുന്നു.
രാഷ്ട്രീയ നേതാക്കളെപ്പോലെ മാധ്യമങ്ങളെ കൈ വീശി കാണിച്ചാണ് രവീന്ദ്രന് ഇഡി ഓഫീസിലേക്ക് കയറിപ്പോയത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനും ഓഫീസിനെ വലിയൊരു അധികാര ശക്തിയുമാണ് രവീന്ദ്രന്.
ഈ കേസില്‍ ചോദ്യം ചെയ്യാനായി ഇഡി രണ്ടു തവണ രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു. ഒടുവില്‍ ഫെബ്രുവരി 27ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഔദ്യോഗിക തിരക്കുകള്‍ പറഞ്ഞ് രവീന്ദ്രന് ഒഴിഞ്ഞുമാറിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നല്‍കിയത്. ഇന്നു കൂടി ഹാജരായില്ലെങ്കില്‍ കടുത്ത നടപടികളിലേക്കു കടക്കാന്‍ ഇ ഡിക്കു നിയമോപദേശം കിട്ടിയിരുന്നു. ഇതുകൂടി മുന്നില്‍ക്കണ്ടാണ് രവീന്ദ്രന് ഹാജരായിരിക്കുന്നത്.
#WATCH | Kochi, Kerala: CM Raveendran, Additional Private Secretary of Kerala CM, arrives at the ED office for interrogation in the LIFE Mission scam case. pic.twitter.com/ObpqM7L1Ws
— ANI (@ANI) March 7, 2023
നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ 27ന് ഹാജരാകാന്‍ കഴിയില്ലെന്നാണ് രവീന്ദ്രന് ഇഡിയെ അറിയിച്ചിരുന്നത്.
ഇഡി നേരത്തേ അറസ്റ്റു ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷും നടത്തിയ ചാറ്റുകളെക്കുറിച്ചും ഇഡി വിശദമായി രവീന്ദ്രനെ ചോദ്യം ചെയ്തേക്കും.
രവീന്ദ്രനും സ്വപ്നയും നടത്തിയ ചാറ്റുകളെ അടിസ്ഥാനപ്പെടുത്തിയും ചോദ്യങ്ങള്‍ വരും. സ്വപ്നയെ അറിയില്ലെന്നായിരുന്നു രവീന്ദ്രന് പറഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണ് ഇരുവരും തമ്മിലുള്ള വാട്സ് ആപ് ചാറ്റ് പുറത്തുവന്നത്.
താന്‍ എല്ലാത്തരം മദ്യവും കുടിക്കുമെന്നു സ്വപ്ന പറയുമ്പോള്‍ തനിക്ക് അമ്മിഞ്ഞപ്പാല് കുടിക്കാനാണ് ഇഷ്ടമെന്ന് രവീന്ദ്രന് പറയുന്ന ചാറ്റും പുറത്തുവന്നിരുന്നു. ഇതിന്റെ ആധികാരികത ചാറ്റ് പുറത്തുവിട്ടവര്‍ പറയുന്നില്ല. എന്നാല്‍, ഇതെല്ലാം സ്വപ്നയും രവീന്ദ്രനും തമ്മിലുള്ള അടുപ്പം ഉറപ്പിക്കാന്‍ ഇ ഡിക്കു സഹായകമാവുന്ന തെളിവുകളാണെന്നാണ് സൂചന.
Summary: CM Ravindran, Additional Private Secretary to Chief Minister Pinarayi Vijayan appeared before the Enforcement Directorate for questioning in connection with the Life Mission bribery case.
COMMENTS