C.M Raveendran got ED Summons again
കൊച്ചി: ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് വീണ്ടും നോട്ടീസ് നല്‍കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മാര്‍ച്ച് ഏഴിന് ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം.
നേരത്തെ ഫെബ്രുവരി 27 ന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഔദ്യോഗിക തിരക്കുകള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ ഒഴിവാകുകയായിരുന്നു. ഇതേതുടര്‍ന്നാണ് രണ്ടാമതും ഇ.ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഇത്തവണ രവീന്ദ്രന്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ബന്ധിതനാകും. ഹാജരായില്ലെങ്കില്‍ കോടതിയെ സമീപിച്ച് അറസ്റ്റ് വാറന്റ് അടക്കമുള്ള കടുത്ത നടപടികളിലേക്ക് ഇ.ഡിക്ക് കടക്കാനാകും.
നേരത്തെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഇ.ഡി ആവശ്യപ്പെട്ടപ്പോഴും പല തവണ ഒഴിഞ്ഞുമാറിയശേഷമാണ് രവീന്ദ്രന്‍ ഹാജരായത്. അതു തന്നെ ആവര്‍ത്തിക്കാനുള്ള ശ്രമമാണ് ഇപ്പോഴും നടക്കുന്നത്. എന്നാല്‍ ഇത് ഇ.ഡി എങ്ങനെ കൈകാര്യംചെയ്യുമെന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്.
Keywords: C.M Raveendran, Summons, ED, Again
COMMENTS