CET student found dead by hanging
തിരുവനന്തപുരം: ശ്രീകാര്യം കോളേജ് ഓഫ് എന്‍ജിനീയറിംഗിലെ (സി.ഇ.ടി) കാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൊന്നാനി സ്വദേശി ഷംസുദീനെ (29) ആണ് കാമ്പസിനുള്ളിലെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചാക്ക ഐ.ടി.ഐയിലെ ഇന്‍സ്ട്രക്ടര്‍ ആയ ഷംസുദീന്‍ സി.ഇ.ടിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഈവനിങ് ബാച്ച് വിദ്യാര്‍ത്ഥിയാണ്. രാവിലെ പണിക്കായെത്തിയ ആളുകളാണ് മൃതദേഹം കണ്ടത്.
തുടര്‍ന്ന് പൊലീസെത്തി തുടര്‍നടപടികള്‍ ആരംഭിച്ചു. മൃതദേഹത്തില്‍ നിന്ന് ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തതായാണ് വിവരം.
Keywords: CET, Student, Suicide, Campus
COMMENTS