Case against Gouri Khan
മുംബൈ: വഞ്ചനാക്കുറ്റത്തിന് നടന്‍ ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനെതിരെ കേസെടുത്ത് യു.പി പൊലീസ്. മുംബൈ സ്വദേശി ജസ്വന്ത് ഷാ നല്‍കിയ പരാതിയിലാണ് നടപടി.
ഗൗരി ഖാന്‍ ബ്രാന്‍ഡ് അംബാസഡറായിരുന്ന തുള്‍സിയാനി കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്പേഴ്‌സ് ഗ്രൂപ്പില്‍ ജസ്വന്ത് ഷാ 86 ലക്ഷം രൂപ നല്‍കിയിട്ടും ഫ്‌ളാറ്റിന്റെ ഉടമസ്ഥാവകാശം നല്‍കിയില്ലെന്നും മറ്റൊരാള്‍ക്ക് നല്‍കിയെന്നുമാണ് പരാതി.
ഗൗരി ഖാന്റെ സ്വാധീനത്തിലാണ് ഫ്‌ളാറ്റ് വാങ്ങിയതെന്നും പരാതിയിലുണ്ട്. കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പിന്റെ സി.എം.ഡി അനില്‍കുമാര്‍ തുള്‍സിയാനി, ഡയറക്ടര്‍ മഹേഷ് തുള്‍സിയാനി, ഗൗരി ഖാന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
Keywords: U.P police, Case, Gouri khan, Construction group


COMMENTS