Brahmapuram Issue
ന്യൂഡല്‍ഹി: ബ്രഹ്മപുരം വിഷയത്തില്‍ പൂര്‍ണ ഉത്തരവാദിത്തം കേരള സര്‍ക്കാരിനെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. ബ്രഹ്മപുരത്ത് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം സര്‍ക്കാരിന്റെ മോശം ഭരണമാണെന്നും വേണ്ടി വന്നാല്‍ സര്‍ക്കാരില്‍ നിന്ന് 500 കോടി രൂപ പിഴ ഈടാക്കുമെന്നും ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കി.
സര്‍ക്കാരിന് ഒരു തരത്തിലും ഇതില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും ട്രൈബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ എ.കെ ഗോയലിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വിമര്‍ശനം ഉന്നയിച്ചു.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ദേശീയ ട്രൈബ്യൂണല്‍ വിഷയത്തില്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. ബ്രഹ്മപുരം വിഷയത്തില്‍ ഹൈക്കോടതിയും സര്‍ക്കാരിനെതിരെ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
Keywords: Brahmapuram Issue, National green tribunal, Kerala government
COMMENTS