വിഷപ്പുക കഴിഞ്ഞ ദിവസത്തേതിലും രൂക്ഷം, വ്യോമസേനയും എത്തുന്നു, ബ്രഹ്മപുരത്തെ കത്തിപ്പടരുന്ന മാലിന്യക്കൂമ്പാരത്തിനു മുന്നില്‍ ഉത്തരമില്ലാതെ സര്‍ക്കാര്‍

Air force helicopters will spray water today to douse the fire and smoke at the Brahmapuram garbage dump. Still the fire cannot be extinguished

സ്വന്തം ലേഖകന്‍

കൊച്ചി: അട്ടിമിറി നടന്നുവെന്നതിനു കൂടുതല്‍ സൂചനകള്‍ പുറത്തുവരുന്നതിനിടെ, ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിലെ തീയും പുകയും ശമിപ്പിക്കുന്നതിന് വ്യോമസേനയുടെ ഹെലികോപ്റ്ററുകളില്‍ നിന്ന് ഇന്നു വെള്ളം തളിക്കും.

ജെസിബി ഉപയോഗിച്ച് നാലു മീറ്റര്‍ വരെ താഴ്ചയില്‍ മാലിന്യം നീക്കി വെള്ളം പമ്പു ചെയ്തുവരികയാണ്. എന്നിട്ടും തീ കെടുത്താന്‍ കഴിയാത്ത സ്ഥിതിയാണ്.

ഹൈക്കോടതി ഇക്കാര്യത്തില്‍ സ്വമേധയാ എടുത്ത കേസ് ഇന്ന് ഡിവിഷന്‍ ബഞ്ച് പരിഗണിക്കുകയുമാണ്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നല്‍കിയ കത്ത് പരാതിയായി എടുത്ത് ഹൈക്കോടതി കേസെടുക്കുകയായിരുന്നു. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്‍, സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിക്കുക.

മുന്‍കരുതലെന്ന നിലയില്‍ ഇന്നും കൊച്ചിയിലും സമീപ പ്രദേശങ്ങളിലും സ്‌കൂളുകള്‍ക്ക് അവധി നല്കിയിരിക്കുകയാണ്. വടവുകോട് പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ക്കും തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലെ ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

ബ്രഹ്മപുരത്തെ സ്ഥിതി സാധാരണ നിലയിലാകുന്നതു വരെ നഗരത്തിലെ ജൈവ മാലിന്യങ്ങള്‍ അമ്പലമേട്ടില്‍ കിന്‍ഫ്രയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സംസ്‌കരിക്കും. ഇവിടെ ജൈവ മാലിന്യം മാത്രമാണ് താല്‍ക്കാലികമായി സംസ്‌കരിക്കുക. ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ മാത്രമേ ഇവിടെ ഇടാന്‍ പാടുള്ളൂ. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇവിടെ ശേഖരിക്കില്ല. 

ഇതേസമയം, കൊച്ചിയില്‍ കഴിഞ്ഞ ദിവസത്തേതിലും പുക രൂക്ഷമായിരിക്കുകയാണ്. വൈറ്റില-കുണ്ടന്നൂര്‍ ദേശീയ പാതയില്‍ പുക നിമിത്തം കാഴ്ച മറഞ്ഞു. കുണ്ടന്നൂര്‍, തൃപ്പൂണിത്തുറ, ഇരുമ്പനം, വൈറ്റില മേഖലകളിലെല്ലാം പുക രൂക്ഷമാണ്. ഇവിടെ, ജനം ശ്വാസം മുട്ടുകയാണ്.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുകശല്യം ശാശ്വതമായി പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി, എറണാകുളം ജില്ലാ കളക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയണ്‍മെന്റല്‍ എഞ്ചിനിയര്‍, കൊച്ചി നഗരസഭാ സെക്രട്ടറി എന്നിവരോടാണ് രണ്ടാഴ്ചയ്ക്കകം നടപടി അറിയിക്കാന്‍ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നോട്ടീസയച്ചത്.

ഇതേസമയം, കൊച്ചിയില്‍ മനപ്പൂര്‍വം പ്‌ളാസ്റ്റിക് മാലിന്യത്തിനു തീയിടുകയായിരുന്നുവെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.

Summary: Air force helicopters will spray water today to douse the fire and smoke at the Brahmapuram garbage dump. Still the fire cannot be extinguished. The Suo moto  case taken up by the High Court  is being considered by the division bench today. The High Court took the letter given by Justice Devan Ramachandran as a complaint and filed a case. The case will be heard by a division bench comprising Justices Vinod Chandran and C Jayachandran.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5040,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10978,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1451,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: വിഷപ്പുക കഴിഞ്ഞ ദിവസത്തേതിലും രൂക്ഷം, വ്യോമസേനയും എത്തുന്നു, ബ്രഹ്മപുരത്തെ കത്തിപ്പടരുന്ന മാലിന്യക്കൂമ്പാരത്തിനു മുന്നില്‍ ഉത്തരമില്ലാതെ സര്‍ക്കാര്‍
വിഷപ്പുക കഴിഞ്ഞ ദിവസത്തേതിലും രൂക്ഷം, വ്യോമസേനയും എത്തുന്നു, ബ്രഹ്മപുരത്തെ കത്തിപ്പടരുന്ന മാലിന്യക്കൂമ്പാരത്തിനു മുന്നില്‍ ഉത്തരമില്ലാതെ സര്‍ക്കാര്‍
Air force helicopters will spray water today to douse the fire and smoke at the Brahmapuram garbage dump. Still the fire cannot be extinguished
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjpABYNzg7FtA5EYFW86z2ntAN6nU5iFGLWjvOaqqHboGmvRUNg8L0FnYmyFURbGQ68FqHlnvR7wiar0IsOO4wEGvP3PfeYtZen6Bj074crwptflWKnBZB-b8E50ekYft2JS7FlmHiVrjzYRBqWDVf7eW9gbtdPlC0ow3FiGvaoJx5cFfA0EBHlU6SfSQ/s320/brahmapuram%20fire_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjpABYNzg7FtA5EYFW86z2ntAN6nU5iFGLWjvOaqqHboGmvRUNg8L0FnYmyFURbGQ68FqHlnvR7wiar0IsOO4wEGvP3PfeYtZen6Bj074crwptflWKnBZB-b8E50ekYft2JS7FlmHiVrjzYRBqWDVf7eW9gbtdPlC0ow3FiGvaoJx5cFfA0EBHlU6SfSQ/s72-c/brahmapuram%20fire_vyganews.jpg
www.vyganews.com
https://www.vyganews.com/2023/03/brahmapuram-garbage-dump-fire-still.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/03/brahmapuram-garbage-dump-fire-still.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy