Bollywood actor Satish Kaushik passes away
മുംബൈ: ബോളിവുഡ് നടനും സംവിധായകനും നിര്‍മ്മാതാവുമായ സതീഷ് കൗശിക് (66) അന്തരിച്ചു. ഹരിയാന സ്വദേശിയാണ്. നിര്‍മ്മാതാവ്, തിരക്കഥാകൃത്ത്, ഹാസ്യതാരം, സംവിധായകന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു.
മിസ്റ്റര്‍ ഇന്ത്യ, ദീവാന മസ്താന എന്നീ ചിത്രങ്ങളിലെ സതീഷ് കൗശികിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രൂപ് കി റാണി ചോരോം കാ രാജ, പ്രേം, തേരേ നാം തുടങ്ങിയവയാണ് അദ്ദേഹം സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങള്‍.
കഴിഞ്ഞ ദിവസം സതീഷ് കൗശിക് ഹോളി ആഘോഷിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. നടന്‍ അനുപം ഖേറാണ് തന്റെ സുഹൃത്തിന്റെ വിയോഗവാര്‍ത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
Keywords: Actor, Satish Kaushik, Director, Bollywood
COMMENTS